Connect with us

Wayanad

വയനാട്ടില്‍ 29 റോഡുകള്‍ക്കും മൂന്ന് പാലങ്ങള്‍ക്കും അനുമതി

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പട്ടികവര്‍ഗ സങ്കേതങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 29 റോഡുകള്‍ക്കും മൂന്ന് പാലങ്ങള്‍ക്കും അനുമതിയായതായി പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്‍ ഐ ഡി എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം.
കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ പുതുശേരിക്കുന്ന് – ഗാന്ധിക്കുന്ന് റോഡ് (1.51 കോടി), എടത്തില്‍ കോളനി- നാടുകാണി റോഡ് (83.68 ലക്ഷം), തിരുമംഗലം കോളനി റോഡ് (39.55 ലക്ഷം), ജയ്ഹിന്ദ്- മുത്തപ്പന്‍കുന്ന് കോളനി റോഡ് (95.01. ലക്ഷം), കോട്ടക്കുന്ന് – താഴെയിടം കോളനി റോഡ് (19.31 ലക്ഷം), കല്ലടിയാന്‍ കോളനി റോഡ് (12.55 ലക്ഷം), ചോലപ്പുരം- പാണ്ടിക്കടവ്- വാഴത്താ കോളനി റോഡ് (74.02 ലക്ഷം), വെള്ളക്കെട്ട്-ഗോവിന്ദപ്പാറ- ഇടിഞ്ഞകൊല്ലി റോഡ് (1.51 കോടി), വാഴക്കണ്ടി കുന്നുവയല്‍ കോളനി റോഡ് (21.94 ലക്ഷം), കുഴിവയല്‍- ചൂരല്‍മൂല കോളനി റോഡ് (51.64 ലക്ഷം) എന്നിവക്കാണ് അനുമതിയായത്.
മാനന്തവാടി നിയോജകമണ്ഡലത്തില്‍ കരിമം കോളനി റോഡ് (1.31 കോടി രൂപ), എടത്തന- ആലമുക്ക റോഡ് (45.28 ലക്ഷം), എടത്തന സ്‌കൂള്‍- വെങ്ങാന- കരിക്കാട്ടില്‍ റോഡ് (85.85 ലക്ഷം), വെണ്‍മണി- കാവില്‍പ്പാടം റോഡ് (42.84 ലക്ഷം), മക്കിമല- മേലെ തലപ്പുഴ- അത്തിമല റോഡ് (1.04 കോടി), എടപ്പടി കോളനി റോഡ് (57.27 ലക്ഷം), കുറ്റിവാല്‍- കാപ്പാട്ടമല റോഡ് (50.15 ലക്ഷം), വാളാട് എച്ച്.എസ്. – കുനിയിമ്മല്‍ റോഡ് (99.88 ലക്ഷം), വലക്കോട് കോളനി റോഡ് (58.78 ലക്ഷം). ചെറുവലം കോളനി റോഡ് (37.51 ലക്ഷം), മടത്തുംകുനി- പുല്ലോറ കോളനി റോഡ് (1.5 കോടി) എന്നിവയ്ക്കും സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ കഴമ്പുകര കുറുമ കോളനി റോഡ് (1.41 കോടി), ചൂലക്കര കോളനി റോഡ് (40.37 ലക്ഷം), കല്ലൂര്‍- മണ്ണൂര്‍ക്കുന്ന് റോഡ് (55.84 ലക്ഷം), ബോക്കി എസ്.ടി. കോളനി റോഡ് (59.65 ലക്ഷം), കാട്ടുകൊല്ലി കോളനി റോഡ് (4.41 കോടി രൂപ), വാളവയല്‍ കോളനി റോഡ് (17 ലക്ഷം), അമ്പലവയല്‍- കാരംകൊല്ലി റോഡ് (1.77 കോടി), കോലമ്പറ്റ പാലം- മൊത്തിമൂല കോളനി റോഡ് (88.03 ലക്ഷം) എന്നിവയ്ക്കുമാണ് അനുമതിയായിട്ടുള്ളത്.ഈ റോഡുകള്‍ കൂടാതെ കൈതക്കൊല്ലി (83.19 ലക്ഷം), അറവനാഴി (33.84 ലക്ഷം), അയനിക്കല്‍ തോട് (64.86 ലക്ഷം) എന്നീ പാലങ്ങള്‍ക്കും അനുമതിയായിട്ടുള്ളതായി മന്ത്രി അറിയിച്ചു.