ജോര്‍ജിന്റെ ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് കീഴടങ്ങില്ല: ജോസ് കെ മാണി

Posted on: April 7, 2015 11:01 am | Last updated: April 8, 2015 at 12:16 am
SHARE

Jose-K-Mani-nomination43കോട്ടയം: ചീഫ് വിപ്പ് പി സി ജോര്‍ജിന്റേത് ബ്ലാക്ക് മെയില്‍ രാഷ്ട്രീയമാണെന്ന് ജോസ് കെ മാണി. സരിതയുടേതെന്ന പേരില്‍ വന്ന കത്തിലെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബ്ലാക്ക്‌മെയില്‍-ഗുണ്ടാ രാഷ്ട്രീയമാണ്. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് മുന്നില്‍ കീഴടങ്ങില്ല. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നു. ഇത്തരം രാഷ്ട്രീയം കൊണ്ട് കേരളത്തിന് യാതൊരു നേട്ടവുമില്ല. ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇര താനാകട്ടെ. ആരോപണങ്ങളുടെയെല്ലാം നിജസ്ഥിതി മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിച്ച ജോര്‍ജിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.