Connect with us

International

തുര്‍ക്കി സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളെ ഒഴിവാക്കുന്നു

Published

|

Last Updated

ഇസ്താംബൂള്‍: രാജ്യത്തെ നടുക്കിയ രണ്ട് വെടിവെപ്പുകളുടെ പശ്ചാത്തലത്തില്‍ പോലീസ് സേനയില്‍ നിന്ന് സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളെ ഒഴിവാക്കാന്‍ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിപ് ഉര്‍ദുഗാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കോടതി സമുച്ചയങ്ങള്‍, ആശുപത്രികള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങിയ പൊതുകെട്ടിടങ്ങളില്‍ സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
270,000 സ്വകാര്യ സുരക്ഷാ ഗാര്‍ഡുകള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. സ്വകാര്യ സുരക്ഷാ ഗാര്‍ഡുകള്‍ സംരക്ഷണമേകിയിരുന്ന ഇസ്താംബൂള്‍ കോര്‍ട്ട് ഹൗസിലേക്ക് ചൊവ്വാഴ്ച രണ്ട് തീവ്രവാദികള്‍ കടന്നുകയറി പ്രോസിക്യൂട്ടറെ മണിക്കൂറുകളോളം ബന്ദിയാക്കിയിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തീവ്രവാദികള്‍ പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് വളരെയെളുപ്പം കടന്നുവരുന്ന സിസി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം തുര്‍ക്കി ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു.
ഇസ്താംബൂളിലെ പോലീസ് ആസ്ഥാനത്തേക്ക് സായുധയായ ഒരു സ്ത്രീ കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇവരെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാകാര്യ സുരക്ഷാ ഗാര്‍ഡുകളെ ഒഴിവാക്കാനുള്ള നിര്‍ദേശം.

Latest