Connect with us

Wayanad

പെരിങ്ങോളവന്‍ ഇബ്രാഹിം ഹാജി; ആത്മ ധൈര്യം നല്‍കിയ കാരണവര്‍

Published

|

Last Updated

കല്‍പ്പറ്റ: 1989 ലെ ചരിത്ര പ്രസിദ്ധമായ എസ വൈ എസ്സിന്റെ എറണാകുളം സമ്മേളനം നടക്കുകയാണ്. ഒരു ഭാഗത്ത് ആദര്ഷവും മറു ഭാഗത്ത് ഭീഷനികലുമായി മുഅല്ലിംകലും സാധാരണക്കാരും അടങ്ങുന്ന പ്രവര്‍ത്തകര്‍ കഴിഞ്ഞിരുന്ന സമയം. ഭീഷണികളെ വകവെക്കാതെ ആദര്ഷത്തെ മുറുകെ പിടിച്ചു പനിന്ന സുന്നി പ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളികള തന്നെ നേരിട്ട്. വീട്ടിലെ അടുപ്പില്‍ ഉടനെയൊന്നും പുക ഉയരില്ലെന്ന് ഉറപ്പുണ്ടായിട്ടും ആദര്ഷത്തിനു മുന്നില് അതൊക്കെ നിസ്സരാമാനെന്നു അവര്‍ കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തി. ഇങ്ങനെ സുന്നത് ജമാത്തിന്റെ ആശയത്തെ മുരുകെപിട്ടിച്ച്ചു പ്രവര്ത്തന രംഗത്തെക്കിറങ്ങിയ അക്കാലത്തെ സുന്നി പ്രവര്ത്തകരുടെ ഏക ആശ്വാസം സ്ഥാന മാനങ്ങളും സൌകര്യങ്ങളും വേണ്ടെന്നു വെച്ചു അവരോടൊപ്പം നിന്ന നാടിന്‍ പുറങ്ങളിലെ ഉമാരക്കല്‍ ആയിരുന്നു. വയനാട് ജില്ലയിലെ അത്തരം ഉമാരാക്കളുടെ തലമുറയിലെ പ്രധാനി ആയിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട പെരിങ്ങോളവന്‍ ഇബ്രാഹിം ഹാജി.

എറണാകുളം സമ്മേളനത്തിന് വേണ്ടി പോകാന്‍ അന്നനുഭവിച്ച പ്രയാസങ്ങള്‍ ഇന്നാലെയെന്ന പോലെ ഓര്മ്മ വരുന്നു. ആ സമയത്ത് വയനാട് ജില്ലയിലെ കെല്ലൂരില്‍ നിന്ന് ഒരു ബസ് നിറയെ ആളുകളാണ് എരനാകുലത്തെക്ക് പോയത്. അന്നത്തെ സാഹചര്യത്തില്‍ അത് അസംഭ്വ്യമെന്നുരപ്പുള്ള ഒരു കാര്യമായിരുന്നു, പക്ഷെ, പരേതനായ പടിക്കോത്ത് അന്ത്രുക്കയോടൊപ്പം ആ യാത്ര സംഘടിപ്പിക്കാന്‍ സജീവമായി രംഗത്തിറങ്ങിയ ഇബ്രാഹിം ഹാജിയെ പോലുള്ളവരുടെ ആദര്ശ പ്രതിബദ്ധതയും ആത്മ ധൈര്യവുമായിരുന്നു ആ യാത്രയെ സാധ്യമാക്കിയത്. ഈ പ്രദേശത്തു സുന്നി പ്രവര്ത്തനത്തെ പിന്നീടുള്ള കാലം ചടുലമാക്കി നിര്‍ത്തുന്നതില്‍ ആ യാത്ര വലിയ പങ്കു തന്നെ വഹിച്ചു.
എറണാകുളം സമ്മേളനത്തില്‍ വെച്ചു പ്രഖ്യാപിച്ച ഓരോ ജില്ലയിലും മര്കാസ് മോഡല്‍ സ്ഥാപനങ്ങള്‍ എന്നാ പ്രഖ്യാപനത്തെ തുടര്‍ന്ന് ആദ്യമായി ആരംഭിച്ച സ്ഥാപനമായിരുന്നു കല്പട്ടയിലെ ദാരുല്‍ ഫലാഹില്‍ ഇസ്ലാമിയ്യ. പരിമിതമായ സാഹചര്യത്തില്‍ ആരംഭിച്ച ആസ്ഥാപനത്തെ പരിപാലിച്ചു വളര്‍ത്തിയെടുക്കുന്നതില്‍ ഇബ്രാഹിം ഹാജി വലിയ പങ്കു വഹിച്ചിട്ടുണ്ട്. സാമ്പത്തിക പ്രാരബ്ധം കൊണ്ട് പണി മുടങ്ങിപ്പോയ പള്ളികല്ക്കും മദ്ര്സ്സകല്ക്കും ആവശ്യമായ സഹായം എത്തിച്ചു കൊടുക്കുന്നതില്‍ അദ്ദേഹം തികഞ്ഞ ജാഗ്രത പുലര്ത്തി. സ്വന്തം സ്വത്തില്‍ നിന്ന് സുന്നി സ്ഥാപനങ്ങള്ക്ക് സ്ഥലവും മറ്റു സൌകര്യങ്ങളും അദ്ദേഹം വഖഫ് ചെയ്യുകയും അവയുടെ പരിപാലന കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ പുലര്ത്തുകയും ചെയ്തു.
വര്ഷങ്ങള്ക്ക് മുന്‍പ്, ഒരു റമദാനില്‍ പള്ളിയിലെത്തിയ ഒരു വഴിയാത്രക്കാരന്‍ ആരും നോമ്പ് തുറക്കാന്‍ വിളിക്കാത്തതിനാല്‍ പള്ളിയില തന്നെ ഇരുന്നു. ഇതുകണ്ട ഇബ്രാഹിം ഹാജി കരച്ചില തുടങ്ങി. ആ യാത്രക്കാരനെ വീട്ടില് കൊണ്ട് പോയി സല്കരിക്കാനുള്ള സാഹചര്യം അദ്ദേഹത്തിനും അന്നുണ്ടായിരുന്നില്ല. “എനിക്ക് സമ്പാദ്യം തന്നാല്‍, നോമ്പിനു വഴിയാത്രക്കരായി ഈ നാട്ടില്‍ എത്തുന്ന മുഴുവന്‍ ആളുകളെയും ഞാന്‍ കൊണ്ട് പോയി സല്കരിക്കും”എന്നധേഹം പ്രര്ധിച്ച്ചു. ആ പ്രാര്ധനയുടെ ഉത്തരമാണ് തന്റെ സമ്പാദ്യങ്ങള്‍ മുഴുവനും എന്ന് അദ്ദേഹം ഇപ്പോഴും പറയാറുണ്ടായിരുന്നു. അദ്ദേഹവും അല്ലാഹുവോടുള്ള വാക്ക് പാലിച്ചു. പള്ളിയില എത്തുന്ന വഴിയാത്രക്കര്ക്കും മുതല്ലിമീങ്ങല്ക്കും മുഴുവനും അദ്ദേഹം നോമ്പ് തുരയും അത്ഹഴവും ഒരുക്കി. കഴിഞ്ഞ നോമ്ബുവരെയുമ ദേഹം അത് തുടര്‍ന്നു.
കര്ഷകനും വ്യാപാരിയും കൂടിയായിരുന്ന അദ്ദേഹം അവക്കൊരോന്നിനും തരാം തിരിച്ചു സകാത്ത് നല്‍കുന്നതില്‍ സൂക്ഷമത പുലര്ത്തുന്ന ആളായിരുന്നു. അരഹരായ അവകാശികളെ കണ്ടെത്തി സഹായം എത്തിച്ചു കൊടുക്കല്‍ അദ്ദേഹത്തിന്റെ ശീലമായിരുന്നു. പണ്ടിതന്മാരുമായുള്ള ബന്ധം സൂക്ഷിക്കുന്നതില്‍ പ്രത്യേക താല്പര്യം പുലര്ത്തി. മര്കാസ് ബോര്ടിംഗ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ തന്റെ മകനെ ആദ്യമായി അതില്‍ ചേര്ത്തു അദ്ദേഹം മാതൃക കാട്ടി. കപട്ട ദാറുല്‍ ഫലഹു മാനേജിംഗ് കമ്മറ്റി അംഗം, കെല്ലുര്‍ അല്‍ഹുദ ഇസ്ലാമിക് കോമ്പ്‌ലക്‌സ് ഉപദേശക സമിതി ചെയറമാന്‍ എന്നെ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മര്കാസ് സമ്മേളനം എത്തിയാല്‍ തന്റെ വീടിനു മുന്നില് ഒരു ബോര്ഡ് വെക്കല്‍ അദേഹത്തിന് നിര്ബന്ധമായിരുന്നു. സമ്മേളനം പ്രഖ്യാപിച്ചാല്‍ ഉടനെ അതിനുള്ള തുക അദ്ദേഹം യൂനിറ്റ് സെക്രട്ടറിയെ ഏല്പിക്കും.
വയനാട് ജില്ലയിലെ സുന്നി പ്രവര്ത്തകര്ക്ക് ആത്മവിശ്വാസം നല്കിയ ഒരു ഉമറാഇന്റെ സാനിധ്യമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ സേവന പ്രവര്ത്തനങ്ങളുടെ ഗുണം അള്ളാഹു പാരത്രിക ലോകത്ത് നല്കട്ടെ. പ്രതി സന്ധി ഘട്ടങ്ങളില്‍ അദ്ദേഹത്തെ പോലുള്ളവര്‍ പ്രകടിപ്പിച്ച മനോധര്യവും നിശ്ചയ ധര്ദ്യവും കൈമോശം വരാതെ സൂക്ഷിക്കാന്‍ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ.

Latest