Connect with us

Gulf

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

ദുബായ്: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ മെയനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം തുടങ്ങി. യമനില്‍ നിന്ന് 300 ഇന്ത്യക്കാര്‍കൂടി ഇന്ന് മടങ്ങും. അല്‍ ഹദായത്ത് തുറമുഖത്ത് നിന്ന് നാവികസേനയുടെ ഐഎന്‍എസ് സുമിത്ര എന്ന കപ്പലിലാണ് മടക്കം. വിദേശകാര്യ സഹമന്ത്രി വികെ സിംഗ് ജിബൂട്ടി വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി. കൊച്ചിയില്‍ നിന്നും അയച്ച രണ്ട് കപ്പല്‍ ഉള്‍പ്പടെ നാല് കപ്പലുകള്‍ നാളെ അല്‍ ഹദായയിലെത്തും. കപ്പല്‍ വൈകീട്ടോടെ തുറമുഖത്തെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. യമനില്‍ നിന്ന് കപ്പല്‍ മാര്‍ഗം ജിബൂട്ടിയിലെത്തുന്ന ഇന്ത്യക്കാരെ വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിക്കും.