Connect with us

National

യമനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി തുടങ്ങി

Published

|

Last Updated

സന്‍ആ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കാന്‍ ആരംഭിച്ചെന്ന് അധികൃതര്‍. 349 പേരെ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിലേക്കാണ് ഇവരെ എത്തിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സുമിത്രയിലാണ് ഇവര്‍ പുറപ്പെട്ടത്. ജുബൂട്ടിയില്‍ നിന്ന് ഇവരെ വിമാന മാര്‍ഗം ഇന്ത്യയിലെത്തിക്കും. 101 സ്ത്രീകളും 28 കുട്ടികളും 220 പുരുഷന്‍മാരുമാണ് കപ്പലിലുള്ളത്.

ഇന്നലെ രാത്രിയിലാണ് കപ്പല്‍ യമന്‍ തുറമുഖം വിട്ടത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് ജിബൂട്ടിയിലെത്തിയട്ടുണ്ട്. ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനായി നാവികസേനയുടെ രണ്ട് കപ്പലുകളും രണ്ട് യാത്രാക്കപ്പലുകളുമാണ് അയച്ചത്. 1500 ഓളം പേരെ ഇവയില്‍ തിരിച്ചെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യസഹായം നല്‍കുന്നതിനുള്ള സൗകര്യവും ഭക്ഷ്യവസ്തുക്കളും കപ്പലിലുണ്ട്. ഇവരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള വിമാനങ്ങള്‍ മസ്‌ക്കറ്റില്‍ നിന്നാണ് പുറപ്പെടുക.

4000ഓളം ഇന്ത്യക്കാരാണ് യമനില്‍ ഉള്ളത്. ഇതില്‍ 750ഓളം പേര്‍ യുദ്ധം ആരംഭിച്ചപ്പോള്‍ യമനില്‍ നിന്ന് രക്ഷപ്പെട്ടതായാണ് കരുതുന്നത്.

Latest