Connect with us

Kerala

ആന്റോ ആന്റണി എം പിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനം

എം പിക്കെതിരെ ആരോപണം ഉന്നയിച്ച സി പി എം മുന്‍ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

Published

|

Last Updated

ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെയും എം പിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനം

പത്തനംതിട്ട|ആന്റോ ആന്റണി എം പിയുടെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെയും എം പിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനം. ഡി വൈ എഫ് ഐ മാര്‍ച്ചിന്റെ സമയത്തു തന്നെയാണ് ആന്റോ ആന്റണിയുടെ ഓഫീസിന് സമീപം ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത്. തുടര്‍ന്ന് എം പി ക്കെതിരെ ആരോപണം ഉന്നയിച്ച സി പി എം മുന്‍ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ കോലം കത്തിച്ചും പ്രതിഷേധിച്ചു.

കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ ഷൈലാജ് യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍ അധ്യക്ഷത വഹിച്ചു. അനീഷ് വരിക്കണ്ണാമല, എ സുരേഷ് കുമാര്‍, കെ ജാസിം കുട്ടി എന്നിവര്‍ സംസാരിച്ചു.

 

Latest