Connect with us

Kollam

അറബിക് അധ്യാപക സംഘടനയെ ലയിപ്പിച്ച് വഖ്ഫ് സ്വത്ത് സ്വന്തമാക്കാന്‍ ശ്രമം

Published

|

Last Updated

കൊല്ലം: അര നൂറ്റാണ്ടായി അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അറബിക് അധ്യാപക സംഘടനയായ കെ എ എം എയെ കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നില്‍ ലയിപ്പിച്ച് വഖഫ് സ്വത്ത് കൈയ്യടക്കാന്‍ ശ്രമം നടക്കുന്നതായി കെ എം എം എ മുന്‍ ന്താക്കള്‍ ഇത് അനുവദിക്കില്ലെന്ന് കെ എ എം എ മുന്‍ സംസ്ഥാന നേതാക്കളും നിലവിലെ ഭാരവാഹികളും വ്യക്തമാക്കി. സംഘടനയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എം എ സമദ്, സെക്രട്ടറി അബ്ദുല്‍ അസീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം സ്വലാഹുദ്ദീന്‍, സംസ്ഥാന നേതാക്കളായിരുന്ന ഡോ. എം എസ് മൗലവി, വി ബഷീര്‍കുട്ടി, പോരുവഴി അബ്ദുല്‍സലാം, അലിയാര് കുട്ടി, എം എ മജീദ്, കമാലുദ്ദീന്‍, കൊല്ലം ജില്ലാ സെക്രട്ടറി നബീല്‍ഭ എന്നിവര്‍ യോഗം ചേര്‍ന്നാണ് നേതാക്കള്‍ക്കെതിരെ രംഗത്ത് വന്നത്.
അറബിക് അധ്യാപകരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇരു സംഘടനകളുടെയും ഐക്യം. സുലൈമാന്‍ സേഠ്, അബ്ദുസമദ് സമദാനി തുടങ്ങി നേതാക്കളുടെ നേതൃത്വത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. മറ്റൊരു പേര് സ്വീകരിച്ച് ഐക്യം സാധ്യമാക്കുന്നതിനെ സ്വോഗതം ചെയ്യാമെന്ന് 14ന് തൃശൂരില്‍ ചേര്‍ന്ന കെ എ എം എയുടെ സംസ്ഥാന കൗണ്‍സിലില്‍ ജില്ലാ പ്രതിനിധികള്‍ ഐക്യകണ്‌ഠേന തീരുമാനിച്ചിരുന്നു. സംഘടനയുടെ ഓഫീസും വസ്തുവകകളും നിലനിര്‍ത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. അതിന് വിപരീതമായ തീരുമാനങ്ങള്‍ നേതൃത്വം സ്വീകരിക്കുന്നതില്‍ അണികള്‍ക്ക് ആശങ്കയും സംശയങ്ങളും ഉടലെടുക്കുന്നുവെന്ന ആരോപണവുമായാണ് ഇപ്പോള്‍ ഒരു വിഭാഗം രംഗത്തെത്തിയത്. 1993ല്‍ തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലെ സി എച്ച് അറബിക് സെന്റര്‍ വിറ്റ ശേഷം തൈക്കാട് ശ്മശാനത്തിന് സമീപം വാങ്ങിയ നിലവിലുള്ള വസ്തുവും കെട്ടിടവും വില്‍ക്കാനാണ് സംഘടനാ നേതൃത്വത്തിന്റെ ശ്രമം. ഈ ഓഫീസ് മുസ്‌ലിം സംഘടനകള്‍ക്ക് യോഗം കൂടുന്നതിനും മറ്റുമായി വഖ്ഫ് ചെയ്തിട്ടുള്ളതാണെന്നും ഇത് വില്‍ക്കുവാന്‍ സാധിക്കില്ലെന്നിരിക്കെ അണികളെ കബളിപ്പിച്ച് വില്‍ക്കാനുള്ള ശ്രമം ചെറുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.