ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറങ്ങി

Posted on: December 30, 2014 5:31 pm | Last updated: December 30, 2014 at 5:31 pm

beer wineതിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറങ്ങി. 2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച ബാറുകള്‍ക്ക് ഇതിനായി അപേക്ഷിക്കാമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. ജനുവരിയില്‍ അപേക്ഷയില്‍ തീരുമാനമെടുക്കും.

അതേസമയം പുതിയ പാര്‍ലറുകള്‍ക്ക് അപേക്ഷിക്കുന്നതിന് രണ്ട് നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ശുചിത്വം പാലിക്കണം, ബാറിലെ അംഗീകൃത തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കണം എന്നിവയാണ് നിബന്ധനകള്‍.