യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: December 29, 2014 1:38 pm | Last updated: December 30, 2014 at 12:05 am

youth congressതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നിിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മോദിസം ഗോദ്‌സേയിസമായി മാറിയെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു.