ബോഡോലാന്റ് തീവ്രവാദികളുമായി ചര്‍ച്ചക്കില്ലെന്ന് രാജ്‌നാഥ് സിംഗ്

Posted on: December 25, 2014 11:38 am | Last updated: December 26, 2014 at 11:33 am

rajnath singhഗുവാഹതി: ബോഡോ തീവ്രവാദികളുമായി യാതൊരു ചര്‍ച്ചക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അക്രമം നടത്തിയവര്‍ ക്രിമനല്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടും. തീവ്രവാദികള്‍ ചര്‍ച്ചക്ക് തയ്യാറായാലും കേന്ദ്രം ചര്‍ച്ചക്ക് തയ്യാറല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതിക്രമങ്ങള്‍ തടയുന്നതിന് വിപുലമായി സുരക്ഷാ സംവിധാനങ്ങളൊരുക്കിയതായി ആഭ്യന്തര മന്ത്രി പറഞ്ഞു. പോലീസും അര്‍ധ സൈനിക വിഭാഗവും ആസാമിലുണ്ട്. ആക്രമണ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഇന്റലിജന്‍സ് വിഭാഗത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ആദിവാസികള്‍ക്കെതിരെ ബോഡോ തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ ഇതുവരെ 76 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 5000 അര്‍ധ സൈനികരാണ് ആസാമില്‍ ക്യാമ്പ് ചെയ്യുന്നത്.

ALSO READ  ബീഫ് തിന്നാത്തവര്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ കശാപ്പ് പാടില്ല; പുതിയ കന്നുകാലി ബില്‍ അവതരിപ്പിച്ച് അസാം