ആലപ്പുഴയിലെ വിഭാഗീയത: ജില്ലാ നേതാക്കള്‍ക്ക് പിണറായിയുടെ ശാസന

Posted on: December 24, 2014 8:41 pm | Last updated: December 25, 2014 at 12:35 am

cpmആലപ്പുഴ: സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാക്കള്‍ക്ക് പിണറായിയുടെ ശാസന. വിഷയത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ പിണറായി ഇരുപക്ഷത്തെയും വിമര്‍ശിച്ചു. പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്ന ജില്ലയില്‍ വിഭാഗീയത അനുവദിക്കാനാവില്ലെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ വിഭാഗീയത അതിരുവിടരുത്. ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള നടപടികള്‍ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പിണറായി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടന്ന സി പി എം ജില്ലാ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയറ്റ് യോഗം ചേര്‍ന്നത്.