ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാണിക്കരുതെന്ന് വി ഡി സതീശന്‍

Posted on: December 24, 2014 8:10 pm | Last updated: December 25, 2014 at 12:35 am

VD SATHEESHANതിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ വിമര്‍ശനവുമായി വി ഡി സതീശന്‍ രംഗത്ത്. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശങ്ങളെ വിശാല മനസോടെ കാണണം. വിമര്‍ശത്തിലൂടെ മാത്രം പ്രശസ്തരായവരാണ് ഇപ്പോള്‍ അസഹിഷ്ണുത കാണിക്കുന്നത്. കെ കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ മുരളീധരനെ വിമര്‍ശിച്ചത് തികഞ്ഞ അനൗചിത്യമാണെന്നും സതീശന്‍ പറഞ്ഞു.