മദ്യ നയം: കോണ്‍ഗ്രസിന്റെ നിലപാടിനോട് ലീഗിന് യോജിക്കാന്‍ കഴിയില്ല; കുഞ്ഞാലിക്കുട്ടി

Posted on: December 20, 2014 2:19 pm | Last updated: December 21, 2014 at 8:19 am

kunhalikutty_kasaragodvarthaകോഴിക്കോട്; ഘട്ടം ഘട്ടമായി മദ്യ നിരോധനം എന്ന കോണ്‍ഗ്രസിന്റെ ആശയത്തോട് ലീഗിന് യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മദ്യനയം മാറ്റത്തിന് വിധേയമാക്കുന്നതിന് എതിരെ വിവിധതരം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായൊരു മദ്യനയം രൂപപ്പെടുത്താന്‍ മുന്നണിയില്‍ മുസ്ലിം ലീഗും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് നയത്തില്‍ ജനവിരുദ്ധ മാറ്റം വരുത്തുന്നത് ലീഗ് എതിര്‍ക്കുക തന്നെ ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.