ബാലസഭാംഗങ്ങള്‍ക്ക് ക്രിസ്മസ് അവധിക്കാലത്ത് ”നക്ഷത്രക്കൂട്ടം”

Posted on: December 19, 2014 12:27 pm | Last updated: December 19, 2014 at 12:27 pm

പാലക്കാട്: കുടുംബശ്രീ ക്രിസ്തുമസ് അവധിക്കാലത്ത് കുട്ടികളുടെ സര്‍ഗ വാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനായി ”നക്ഷത്രക്കൂട്ടം” എന്ന പേരില്‍ 22, 23 തീയതികളില്‍ മുണ്ടൂര്‍ യുവക്ഷേത്രയില്‍ ബാലസഭാംഗങ്ങള്‍ക്ക് പരിശീലനം നടത്തും. കുടുംബശ്രീ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ പുരോഗതി എന്നിവയോടൊപ്പം കുട്ടികളുടെ സമഗ്ര വികസനവും, ശാക്തീകരണവും ലക്ഷ്യമാക്കിക്കൊണ്ട് പരിപാടിയാണ് ബാലസഭ പ്രവര്‍ത്തനം. കുട്ടികള്‍ക്ക് പരിതസ്ഥിതി – സാമൂഹ്യ – സാംസ്‌കാരിക – ചരിത്ര വിഷയങ്ങളുടെ പഠനം സാധ്യമാകുന്ന പ്രവര്‍ത്തന രീതിയാണ് ബാലസഭ മുന്നോട്ട് വെക്കുന്നത്.