Connect with us

Gulf

കണ്ടുകെട്ടിയ വസ്തുക്കളുടെ ലേലം: കോടതിക്ക് ലഭിച്ചത് 36.5 കോടി

Published

|

Last Updated

ദുബൈ: കണ്ടുകെട്ടിയ വസ്തുക്കള്‍ ലേലത്തില്‍ വിറ്റതിലൂടെ ദുബൈ കോടതിക്ക് ലഭിച്ചത് 36.5 കോടി ദിര്‍ഹം. കഴിഞ്ഞ 11 മാസങ്ങളില്‍ പിടികൂടിയ വസ്തുക്കളാണ് ഓണ്‍ലൈന്‍ ലേലത്തിലൂടെ കോടതി വില്‍പന നടത്തിയതെന്ന് കണ്ടുകെട്ടിയ വസ്തുക്കള്‍ക്കായുള്ള തലവന്‍ യാക്കൂബ് മുഹമ്മദ് അബ്ദുല്ല വെളിപ്പെടുത്തി.
ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലഘട്ടത്തിനിടയില്‍ കണ്ടുകെട്ടിയ വസ്തുക്കളില്‍ നിന്നായി 36,55,75,450 ദിര്‍ഹമാണ് ലഭിച്ചത്. കാറുകള്‍, വസ്തുവകകള്‍ എന്നിവയാണ് പ്രധാനമായും ഓണ്‍ലൈന്‍ ലേലത്തിലൂടെ വിറ്റഴിച്ചത്. കടം കൊടുത്തുവീട്ടാത്തത് ഉള്‍പെടയുള്ള കേസുകള്‍ ഇതില്‍ ഉള്‍പെടും. 28.3 കോടി ദിര്‍ഹത്തിന് ലേലത്തില്‍ വെക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ലേലം നടത്തിയപ്പോള്‍ കൂടുതല്‍ വില ലഭിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിലും 8.2 കോടി ദിര്‍ഹമാണ് ലേലത്തിലൂടെ കോടതിക്ക് അധികമായി ലഭിച്ചത്.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാറുകള്‍ ലേലത്തില്‍ വെച്ചതിലൂടെ മാത്രം ലഭിച്ചത് 82 ശതമാനം അധിക വരുമാനമാണ്. വസ്തുവകകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം അധിക വരുമാനവും ലഭിച്ചുവെന്നും അബ്ദുല്ല പറഞ്ഞു.
കെട്ടിട ഉടമകളും വാഹന ഉടമകളും കടം തിരിച്ചടക്കാത്തതാണ് വാഹനങ്ങളും വസ്തുവും കണ്ടുകെട്ടുന്ന അവസ്ഥ സംജാതമാക്കിയത്. കേസില്‍ അന്തിമവിധി വന്നു 15 ദിവസം വരെ വസ്തുക്കളും വാഹനങ്ങളും കോടതിയില്‍ കെട്ടിവെക്കേണ്ട പണം നല്‍കി തിരിച്ചെടുക്കാന്‍ സാധിക്കുമായിരുന്നെങ്കിലും ഇതിന് തയ്യാറാവാത്തവരുടെ വാഹനങ്ങളും വസ്തുവകകളുമാണ് കോടതി ഇടപെട്ട് കണ്ടു കെട്ടിയതെന്നും അബ്ദുല്ല വിശദീകരിച്ചു.

Latest