Connect with us

Gulf

മലബാര്‍ ഗോള്‍ഡിന്റെ 123ാമത് ശാഖ ഗോള്‍ഡ് സൂഖില്‍ 20 ന് തുറക്കും

Published

|

Last Updated

malabar gold

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പുതിയ ഷോറൂമില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുന്നു. എം ഡി എം പി ശംലാല്‍ സമീപം

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 12-ാമത് ശാഖ 20ന് ഗോള്‍ഡ് സൂഖില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദും ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം ഡി. എം പി ശംലാല്‍ അഹ്മദും വാര്‍ത്താ ലേഖകരെ അറിയിച്ചു. വൈകുന്നേരം ആറിന് ബോളിവുഡ് താരം കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും.
ദുബൈയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണിത്. താഴത്തെ നിലയില്‍ 4,500 ചതുരശ്രയടിയും മെസനൈന്‍ ഫ്‌ളോറില്‍ 5,000 ചതുരശ്രയടിയുമാണ് ഷോറൂമിന്റെ വിസ്തൃതി. 31 ഭാഷകള്‍ സംസാരിക്കാന്‍ സാധിക്കുന്ന 10 രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരാവും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക. 10 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ-വജ്രാഭരണങ്ങള്‍ ലഭ്യമാക്കും. 18 ക്യാരറ്റില്‍ നിര്‍മിച്ച ബുര്‍ജ് ഖലീഫയുടെ മാതൃക, കൈകൊണ്ട് നിര്‍മിച്ച 1.075 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ വസ്ത്രം എന്നിവക്കൊപ്പം 160 കിലോഗ്രാമിന്റെ 24 ക്യാരറ്റ് ഗോള്‍ഡ് ബാറും ഇവിടെ പ്രദര്‍ശനത്തിന് വെക്കുമെന്ന് എം പി അഹ്മദ് പറഞ്ഞു.
ഓരോ 2,000 ദിര്‍ഹത്തിന്റെ വില്‍പനക്കും ഒരു സ്വര്‍ണ നാണയം സമ്മാനമായി നല്‍കുമെന്ന് ശംലാല്‍ അഹ്മദ് അറിയിച്ചു. ഓരോ വജ്രാഭരണം വാങ്ങുമ്പോഴും സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ സമ്മാനം നേടാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ആഭരണത്തിന്റെ വിലക്കുള്ള പൂര്‍ണമായ ക്യാഷ് ബാക്ക് ഉള്‍പെടെയുള്ളതാണ് സ്‌ക്രാച്ച് ആന്‍ഡ് വിന്‍. എട്ടു ഗ്രാം തൂക്കം വരുന്ന ഒരു പവന്‍ സ്വര്‍ണ നാണയത്തിന് പണിക്കൂലി ഈടാക്കില്ല. www.shopmgd.com എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയും ആഭരണങ്ങള്‍ ആവശ്യക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കുമെന്നും ശംലാല്‍ വ്യക്തമാക്കി.
350 കോടി ഡോളറിന്റെ വിറ്റവരവാണ് മലബാര്‍ ഗോള്‍ഡിനുള്ളത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള അഞ്ചു ജ്വല്ലറികളില്‍ ഒന്നാണ് ഗ്രൂപ്പ്. ജീവകാരുണ്യ രംഗത്ത് അടുത്ത വര്‍ഷം 30 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും ശംലാല്‍ പറഞ്ഞു.