Connect with us

Ongoing News

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

Published

|

Last Updated

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. 48 റണ്‍സിനാണ് ഇന്ത്യ തോറ്റത്. 364 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 315 റണ്‍സെടുത്ത് പുറത്തായി. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 0-1ന് പിന്നിലായി.  ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടി.
സ്‌കോര്‍: ഓസ്‌ട്രേലിയ-517/ 7, 290/5
ഇന്ത്യ-444, 315.
ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍നറും രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയതാണ് മത്സരത്തിന്റെ പ്രത്യേകത. ക്യാപ്റ്റനായി കളിച്ച ആദ്യ ടെസ്റ്റില്‍ കോഹ്‌ലി മികച്ച ഫോമില്‍ കളിച്ചെങ്കിലും ഇന്ത്യയെ വിജയതീരത്തെത്തിക്കാനായില്ല. ഓപ്പണര്‍ മുരളീ വിജയ് 99 റണ്‍സെടുത്ത് പുറത്തായി. 21 റണ്‍സെടുത്ത പൂജാരയും 13 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയുമാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ഓസ്‌ട്രേലിയക്കായി നഥാന്‍ ലിയോണ്‍ ഏഴ് വിക്കറ്റെടുത്തു. രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റ് നേടിയ ലിയോണ്‍ ആണ് മത്സരത്തിലെ കേമന്‍. ബ്രിസ്‌ബെയ്‌നില്‍ ഡിസംബര്‍ 17നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക.

---- facebook comment plugin here -----

Latest