ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ വിപുലീകരണ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി

Posted on: December 12, 2014 10:49 am | Last updated: December 12, 2014 at 10:49 am

oommenchandiതിരുവനന്തപുരം; എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ചിട്ടുളള പദ്ധതികളിലൊന്നായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായ ധാരണാപത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച പല പദ്ധതികളും യാഥാര്‍ത്ഥ്യമാവുകയാണ്. കേരളത്തില്‍ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം വൈകാതെ സാക്ഷാത്കരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ റിഫൈനറിയുടെ ശുദ്ധീകരണ സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ 20000 കോടി മുതല്‍മുടക്കുള്ള പദ്ധതിയാണ് ബി.പി.സി.എല്‍ നടപ്പാക്കുന്നത്. ഇതിന് 7500 കോടി രൂപയുടെ നികുതി 15 വര്‍ഷത്തിന്‌ശേഷം അടക്കാവുന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കായുളള സംരംഭക പദ്ധതി വന്‍നേട്ടങ്ങള്‍ സ്വന്തമാക്കുന്നു. ഇതിനകം ആയിരത്തിലധികം വിദ്യാര്‍ത്ഥി സംരംഭകര്‍ വിവിധ പദ്ധതികളുമായി രംഗത്തു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.