മവോയിസ്റ്റ് ഭീതി: അട്ടപ്പാടിയില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും: ജില്ലാ കലക്ടര്‍

Posted on: December 10, 2014 11:18 am | Last updated: December 10, 2014 at 11:18 am

പാലക്കാട്: അട്ടപ്പാടിയില്‍ മവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ലെങ്കിലും വനാന്തരങ്ങള്‍ മവോയിസ്റ്റുകളുണ്ടെന്നാണ് സൂചനയെന്ന് ജില്ലാകലക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു.
മവോയിസ്റ്റുകളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് ആദിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വാര്‍ത്തവിനിമത്തിനുള്ള അസൗകര്യമാണ് വിഘാതമായി നില്‍ക്കുന്നത്. മൊബൈല്‍ ടവറുകളില്ലാത്തത് കാരണം ഫോണിലൂടെ സന്ദേശം നല്‍കാന്‍ സാധിക്കുന്നില്ല. ഇത്തരമൊരു സഹാചര്യത്തില്‍ വനാന്തര്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ആനവായ് തുടങ്ങി ഊരുകളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. ബി എസ് എല്‍ എന്‍ അധികൃതരോട് ടവറുകള്‍ സ്ഥാപിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടതായിരുന്നു. ഇപ്പോഴത്തെ സഹാചര്യത്തില്‍ വീണ്ടും ആവശ്യപ്പെടുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
ഐ ഐ ടിയില്‍ ആദ്യബാച്ച് അടുത്തഅധ്യയന വര്‍ഷം തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍അറിയിച്ചു. താല്‍ക്കാലിക കെട്ടിടത്തിലായിരിക്കും ക്ലാസുകള്‍തുടങ്ങുകയെന്നും അദ്ദേഹം അറിയിച്ചു. ഐ ഐ ടിക്കായി പാലക്കാട് കണ്ടെത്തിയ സ്ഥലം 20ന് വിഗദ്ധസംഘം സന്ദര്‍ശിക്കും. ഐ ഐ ടികളുടെ ചുമതല വഹിക്കുന്ന ഡയറ്കടര്‍, ചെന്നൈ ഐ ഐ ടി ഡയറക്ടര്‍ എന്നിവരുള്‍പ്പെടുന്നഅഞ്ചാംഗസമിതിയാണ് സ്ഥലം സന്ദര്‍ശിക്കുന്നത്.
പുതുശേരി വെസ്റ്റില്‍ 600 ഏക്കറും പുതുശേരി സെന്‍ട്രലില്‍ 650 ഏക്കറുമാണ് ഐ ഐ ടി നിര്‍മാണത്തിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.