Connect with us

Palakkad

റബ്ബറിന്റെ കാര്യത്തില്‍ എടുക്കുന്ന താത്പര്യം നെല്‍കൃഷിയിലും വേണം: ഷാഫി പറമ്പില്‍

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് റബ്ബര്‍കൃഷിക്ക്പ്രതിസന്ധി വന്നപ്പോള്‍ കേരള സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിക്കുന്നത് അഭിനന്ദാര്‍ഹമാണ്. എന്നാല്‍ ഈ താത് പര്യം നെല്‍കൃഷിയുടെ കാര്യത്തിലും കാണിക്കണമെന്ന് നിയമസഭയില്‍ ഷാഫിപറമ്പില്‍ എം എല്‍ എ ആവശ്യപ്പെട്ടു. സംഭരിച്ച നെല്ലിന്റെ വില കര്‍ഷകന് കൊടുക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സബ് മിഷന്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിതമായെങ്കിലും ലാഭം ലഭിക്കാത്ത നെല്‍കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ തുടരാന്‍ സാധിക്കാത്ത സഹാചര്യമാണുളളത്. നെല്‍കൃഷി ലാഭകരമല്ലാത്തത് കൊണ്ടാണ് വയലുകള്‍ തരിശായി കിടക്കുന്നത്. പിന്നീട് ഇത് തരമാറ്റപ്പെടുന്നതുമാകുന്നു. ഈ സാഹചര്യത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
പാലക്കാട് വെച്ച് നടന്ന ഇ പി ആര്‍ എസ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംഭരിച്ച നെല്ലിന്റെ കുടിശിക മൂന്ന് ദിവസത്തിനകം കര്‍ഷകന് നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ച കാര്യം എം എല്‍ എ ഓര്‍മപ്പെടുത്തി. ഇതില്‍ വന്ന വീഴ്ച പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
കൂടുതല്‍ വായ്പ എടുത്തിട്ടതായും ശരി നെല്‍കര്‍ഷകന് സംഭരിച്ച നെല്ലിന്റെ പണം പെട്ടെന്ന് ലഭ്യമാക്കാന്‍ ധനകാര്യവകുപ്പുമായി ആലോചിച്ച ശേഷം നടപടി കൈക്കൊള്ളണമെന്നും കര്‍ഷകനുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സഹാചര്യമൊരുക്കുമെന്നും ഭക്ഷ്യമന്ത്രി സബ് മിഷന് മറുപടിയായി സഭയെ അറിയിച്ചു.

Latest