ഭരതനാട്യത്തിന് മത്സരാര്‍ഥികള്‍ കുറവ്‌

Posted on: December 4, 2014 12:36 am | Last updated: December 3, 2014 at 10:36 pm

പാലക്കാട്:’ഭരതനാട്യമത്സരത്തില്‍ പങ്കെടുക്കേണ്ട യു പി വിഭാഗം വിദ്യാര്‍ഥികള്‍ ഉടന്‍ റി പ്പോര്‍ട്ടു ചെയ്യണം ചെസ്റ്റ് നമ്പേഴ്‌സ്…’ ഇന്നലെരാവിലെ കളിത്തട്ട് വേദിയില്‍ ഭരതനാട്യം ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പേ തുടങ്ങിയ അനൗന്‍സ്‌മെന്റായിരുന്നു ഇത്.
അരമണിക്കൂര്‍ വൈകി മത്സരം തുടങ്ങുമ്പോഴും റിപ്പോര്‍ട്ടു ചെയ്തത് നാലുപേര്‍മാത്രം. ‘നിങ്ങളുടെ അവസരം നഷ്ടമാകും’ എന്ന അറിയിപ്പ് വന്നപ്പോള്‍ മാത്രപാണ് പലരും സ്റ്റേജിലെത്തിയത്. അപ്പോഴേക്കും മൂന്നുമത്സരങ്ങള്‍ കഴിഞ്ഞിരുന്നു.
ഭരതനാട്യത്തിന്റെ വേഷസംവിധാനങ്ങള്‍ക്ക് സമയമെടുത്തതും പലരും രാവിലെ ഉണരാന്‍വൈകിയതും, സിഡി മറന്നവര്‍ വീ ണ്ടും പോയി എടുത്തിട്ട് വരേണ്ടിവന്നതുമെല്ലാം പിന്നാമ്പുറ കഥകളായി മാറി. 19 പേര്‍ പങ്കെടുത്ത് മത്സരത്തില്‍ രണ്ടാംസ്ഥാനത്ത് നാലുപേരുണ്ടായിരുന്നു എ ന്നു പറയുമ്പോള്‍ മത്സരത്തിന്റെ കാഠിന്യം നമ്മുക്ക് ഊഹിക്കാവുന്നതേയുള്ളു.
ഹയര്‍ സെക്കണ്ടറി വിഭാഗം ആ ണ്‍കുട്ടികളുടെ ഭരതനാട്യത്തിന് പങ്കെടുക്കാനെത്തിയത് ഏഴു പേ ര്‍മാത്രം. എടത്തനാട്ടുകര ജി ഒ എച്ച് എസിലെ പ്രണവ് പി വി ഒന്നാം സ്ഥാനം കരസ്ഥമാക്കി.