ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍

Posted on: December 3, 2014 12:43 pm | Last updated: December 3, 2014 at 11:59 pm

beverageകൊച്ചി: ദേശീയപാതക്കരികിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബെവ്‌കോയുടെ നിലപാട്. ദേശീയപാതക്കരികിലെ മദ്യഷോപ്പുകള്‍ മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പുതിയ സ്ഥലം കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചായിരുന്നു ദേശീയപാതക്കരികിലെ മദ്യഷോപ്പുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. സര്‍ക്കാരും ഇതിന് അനുകൂലമായിരുന്നു. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഈ ഉത്തരവിനെതിരാണെന്ന് തെളിയിക്കുന്നതാണ് സത്യവാങ്മൂലം.