എസ് വൈ എസ് ദേവര്‍ഷോല സോണ്‍ സെക്രട്ടറി ഷാജഹാന്‍ അസ്‌ലമിക്ക് കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി

Posted on: December 3, 2014 11:24 am | Last updated: December 3, 2014 at 11:24 am

ഗൂഡല്ലൂര്‍: എസ് വൈ എസ് ദേവര്‍ഷോല സോണ്‍ ജന. സെക്രട്ടറി ഷാജഹാന്‍ അസ് ലമിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
അസ്‌ലമി പാടന്തറ മര്‍കസിലും, കെണിയംവയല്‍, തുറപ്പള്ളി, വഴിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. കോഴിക്കോട് കാരന്തൂര്‍ മര്‍കസില്‍ ഇന്നലെ രാവിലെ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ നേതൃത്വം നല്‍കി. മര്‍കസില്‍ രണ്ട് തവണയാണ് മയ്യിത്ത് നിസ്‌കാരം നടന്നത്. തുടര്‍ന്ന് നിലമ്പൂര്‍ മജ്മഉസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയിലും, വഴിക്കടവ് ജുമുഅ മസ്ജിദിലും, പാടന്തറ മര്‍കസിലും മയ്യിത്ത് നിസ്‌കാരങ്ങള്‍ നടന്നു. മജ്മഇല്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് മുഹമ്മദ് ബാഖവി നേതൃത്വം നല്‍കി. പാടന്തറ മര്‍കസില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് അലി അക്ബര്‍ തങ്ങള്‍ എടരിക്കോട് നേതൃത്വം നല്‍കി. കെണിയംവയല്‍ ജുമുഅമസ്ജിദില്‍ ഇന്നലെ വൈകുന്നേരം നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ നേതൃത്വം നല്‍കി. വിയോഗം സംഘകുടുംബത്തിന് തീരാനഷ്ടമായി. സംഘടനയില്‍ നിറസാന്നിധ്യമായിരുന്നു. രണ്ട് വര്‍ഷത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മരണത്തിന് മുമ്പ് കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്റെ ഫഌക്‌സ് ബോര്‍ഡ് അടിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമം നടത്തിയിരുന്നു. സംഘടനാ പ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തിന്റെ സേവനങ്ങള്‍ മാതൃകയായിരുന്നു. അസ് ലമിയുടെ വിയോഗം സംഘടനക്കും നാടിനും തീരാനഷ്ടമായി. എസ് എസ് എഫിന്റെ ഡിവിഷന്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കെണിയംവയല്‍ യൂനിറ്റ് എസ് വൈ എസ് സെക്രട്ടറിയാണ്. വിയോഗവാര്‍ത്ത അറിഞ്ഞ് അദ്ദേഹത്തിന്റെ വസതിയിലേക്ക് സംഘടനാ പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. സയ്യിദ് അലി ബാഫഖി തങ്ങള്‍, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് തുറാബ് തങ്ങള്‍, മുഹമ്മദലി മാസ്റ്റര്‍ കിനാലൂര്‍, അബ്ദുര്‍റഷീദ് സഖാഫി പത്തപ്പിരിയം, കബീര്‍ മാസ്റ്റര്‍ എളേറ്റില്‍, മുഹമ്മദ് സഖാഫി, ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍, കെ പി മുഹമ്മദ് ഹാജി, സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, കെ കെ അബ്ദുറഹ്മാന്‍ ഫൈസി, സി കെ എം പാടന്തറ, അഷ്‌റഫ് മദനി, അഡ്വ. കെ യു ശൗക്കത്ത്, ശിഹാബുദ്ധീന്‍ മദനി, സി ഹംസ ഹാജി, എ ഹംസ ഹാജി, കുഞ്ഞാപ്പി നെല്ലാക്കോട്ട, ടി പി ബാവ മുസ് ലിയാര്‍, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, സുലൈമാന്‍ സഖാഫി, ഹനീഫ അഹ്‌സനി, ശൗക്കത്ത് ബാഖവി, മൊയ്തീന്‍ ഫൈസി തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.