സംഗീത നാടക അക്കാദമി പ്രവാസി കലാശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted on: December 2, 2014 3:44 pm | Last updated: December 3, 2014 at 12:45 am

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി 2014 ലെ പ്രവാസി കലാശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മോഹന്‍രാജ് പി എന്‍ (ബഹ്‌റിന്‍), കെ കെ സുധാകരന്‍ (ഖത്തര്‍), കെ പി ബാലകൃഷണന്‍ (കുവൈറ്റ്) എന്നിവരാണ് ഗള്‍ഫ് മേഖലയില്‍ പുരസ്‌കാരം നേടിയത്. ഇതര സംസ്ഥാനങ്ങളില്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കുള്ള കലാശ്രീ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.
ദക്ഷിണ മേഖലയില്‍ ജയറാം (ചെണ്ട-തമിഴ്‌നാട്), കെ സഹദേവന്‍ നായര്‍ (നാടകം-തമിഴ്‌നാട്), പി ദിവാകരന്‍ (നാടകം-കര്‍ണ്ണാടക) എന്നിവര്‍ക്ക് പുരസ്‌കാരം നല്‍കും. വാദ്യകലാനിധി പി കെ കുഞ്ഞിരാമന്‍ (വാദ്യകല-ഡല്‍ഹി), എം വി സന്തോഷ് (നാടകം-ഡല്‍ഹി), ഡോ. എം സി നായര്‍ (എം സി കൊട്ടാരക്കര-നൃത്തം-ഹരിയാന)എന്നിവരാണ് ഉത്തരമേഖലയില്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.
പശ്ചിമ മേഖലയില്‍ മേരിപോള്‍ (നാടകം-മഹാരാഷ്ട്ര). കലാമണ്ഡലം ഗോപാലകൃഷ്ണന്‍ (കഥകളി-മഹാരാഷ്ട്ര) എന്നിവര്‍ക്കും പൂര്‍വമേഖലയില്‍ കലാമണ്ഡലം വി ആര്‍ വെങ്കിട്ട് (കഥകളി-കൊല്‍ക്കത്ത), കലാമണ്ഡലം ഗോപകുമാര്‍ (ചെണ്ട/ഇടയ്ക്ക-കൊല്‍ക്കത്ത)എന്നിവര്‍ക്കും കലാശ്രീ പുരസ്‌കാരങ്ങള്‍ നല്‍കും.
15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പുരസ്‌കാരം ലോകനാടക ദിനമായ മാര്‍ച്ച് 27 ന് തിരുവനന്തപുരത്ത് നല്‍കും