അപകടമൊഴിവാക്കാന്‍ സ്വയം പ്രവര്‍ത്തിക്കുന്ന ലെവല്‍ ക്രോസുകള്‍

Posted on: November 30, 2014 1:31 am | Last updated: November 29, 2014 at 11:32 pm

തിരൂര്‍: റെയില്‍വേ ലെവല്‍ ക്രോസില്‍ നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വയം പ്രവര്‍ത്തന ലെവല്‍ക്രോസുകളുമായി വൊക്കേഷനല്‍ എക്‌സ്‌പോ. ഇന്ത്യന്‍ റെയില്‍വേ വകുപ്പിന് മുതല്‍കൂട്ടാകുന്ന പുതിയ ആശയങ്ങളവതരിപ്പിച്ചാണ് പത്തനംതിട്ട വടശ്ശേരി ടി ടി ടി എം വി സ്‌കൂളില്‍ നിന്നുള്ള പ്ലസ്ടു വിദ്യാര്‍ഥികളായ റിച്ചു എബ്‌റഹാം, ജിത്തു വിജയന്‍ എന്നിവര്‍ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ എത്തിയത്. റെയില്‍വേ ലെവല്‍ ക്രോസിന് ഒരു കിലോമീറ്റര്‍ അകെലെ പാളത്തിന്റെ ഇരുഭാഗങ്ങളിലായാണ് ഓട്ടോമാറ്റിക്ക് സ്വിച്ച് ഘടിപ്പിക്കും.
കടന്നു പോകുന്ന ട്രെയിന്‍ സ്വിച്ചില്‍ അമരുമ്പോള്‍ വണ്ടി റെയില്‍വേ ക്രോസില്‍ എത്തുന്നതിന്റെ ഒരു കിലോമീറ്റര്‍ മുമ്പേ ലെവല്‍ക്രോസ് അടയുകയും ട്രൈന്‍ പോയി ഒരു കിലോമീറ്റര്‍ കഴിഞ്ഞാല്‍ വീണ്ടും ലെവല്‍ ക്രോസ് ഉയരുന്ന രീതിയിലാണ് സ്വയം പ്രവര്‍ത്തിക്കുന്ന ലെവല്‍ ക്രോസ് സജ്ജമാക്കിയിട്ടുള്ളത്.
മരത്തടികൊണ്ട് നിര്‍മിച്ച ട്രെയിന്‍ എന്‍ജിനും റെയില്‍വേ പാളവുമാണ് മാതൃകയായി അവതരിപ്പിച്ചത്. ലെവല്‍ ക്രോസ് സ്വയം പ്രവര്‍ത്തിക്കുന്നതോടൊപ്പം സൂചനാ ലൈറ്റുകളും ഇതോടൊപ്പം പ്രവര്‍ത്തിക്കും.