ലോക അറബി ഭാഷാ ദിനാചരണം : മഅ്ദിന്‍ ഫിയസ്ത അറബിയ്യഃ 2014 സംഘടിപ്പിക്കും

Posted on: November 29, 2014 12:04 am | Last updated: November 29, 2014 at 12:04 am

മലപ്പുറം: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി ഡിസംബര്‍ 14 മുതല്‍ 17 വരെ ഫിയസ്ത അറബിയ്യ 2014 സംഘടിപ്പിക്കും. അറബി ഭാഷാ രംഗത്തെ യുവഗവേഷകരുടെ സെമിനാര്‍, അഖിലേന്ത്യാ പ്രസംഗ മത്സരം, അഖില കേരള അറബി കൈയഴുത്ത് മാഗസിന്‍ മത്സരം, അറബി ഗാന മത്സരം, പ്രഭാഷണം, പ്രബന്ധ മത്സരം, സ്‌പോട്ട് മാഗസിന്‍, കവിതാ രചന, അറബി ഭാഷാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പണ്ഡിതരുടെ സംഗമം, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള വര്‍ക്ക്‌ഷോപ്പുകള്‍, സാഹിത്യ കൂട്ടായ്മകള്‍, അവാര്‍ഡ് ദാനം എന്നീ പരിപാടികളാണ് നടക്കുക.
അറബി ഭാഷാ ദിനാചരണ പരിപാടിയുടെ വിജയത്തിനായി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി (ചെയര്‍) എ മൊയ്തീന്‍കുട്ടി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്ദുല്‍ ജലീല്‍ അസ്ഹരി (വൈസ് ചെയര്‍) ശിഹാബലി അഹ്‌സനി (ജനറല്‍ കണ്‍) അബ്ദുസമദ് സഖാഫി മേല്‍മുറി, മഹ്മൂദ് ഹസന്‍ അഹ്‌സനി, ടി എ ബാവ എരഞ്ഞിമാവ് (കണ്‍വ) ഡോ. ഹാമിദ് ഹുസൈന്‍ (കോ-ഓര്‍ഡി) എന്നിവരടങ്ങുന്ന സമിതി രൂപവത്കരിച്ചു.
വിവിധ പരിപാടികളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 5ന് മുമ്പായി 9633158822, 9562011872, 9947846210 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.