Connect with us

Wayanad

മാവോയിസ്റ്റ് സാന്നിധ്യം: കേരള-തമിഴ്‌നാട് സംയുക്ത സംഘം ചര്‍ച്ച നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരള-തമിഴ്‌നാട് സംയുക്ത സംഘം പന്തല്ലൂരില്‍ പ്രത്യേക ചര്‍ച്ച നടത്തി.
മാവോയിസ്റ്റുകളെയും, തീവ്രവാദികളെയും എങ്ങിനെ നേരിടണമെന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താനാണ് യോഗം വിളിച്ചു ചേര്‍ത്തത്. തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായാണ് വിവരം.
വയനാട്-നീലഗിരി വനമേഖല കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് തടയാന്‍ വേണ്ടിയാണ് യോഗം വിളിച്ചുചേര്‍ത്തത്.
വനംകൊള്ള ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിക്കും. യോഗത്തില്‍ തമിഴ്‌നാട് ഐ ജി ശങ്കര്‍വാള്‍, വയനാട് എസ് പി പുട്ടവിമല്‍ ആദിത്യ, കണ്ണൂര്‍ ഡി ഐ ജി ദിരേന്ദ്ര കേശവ്, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡര്‍ സോമന്‍, നീലഗിരി എസ് പി എസ് ശെന്തില്‍കുമാര്‍, ദേവാല ഡി വൈ എസ് പി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.