സുധീരന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് ജോണി നെല്ലൂര്‍

Posted on: November 24, 2014 11:33 am | Last updated: November 25, 2014 at 12:05 am

johnyകൊച്ചി: മദ്യക്കച്ചവടക്കാരുടെ വോട്ടു വേണ്ടെന്നത് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ മാത്രം അഭിപ്രായമാണെന്ന് കേരള കോണ്‍ഗ്രസ്(ജെ) നേതാവ് ജോണി നെല്ലൂര്‍. മദ്യവില്‍പനക്കാരുടെ വോട്ട് വേണ്ടെന്ന് തങ്ങള്‍ക്ക് പറയാനാകില്ല. വോട്ടു വേണ്ടെന്ന് പറയുന്നത് ജനാധിപത്യ മര്യാദയല്ല. എല്ലാവരുടെ വോട്ടും കേരളാ കോണ്‍ഗ്രസിന് വേണമെന്നും അദ്ദേഹം പറഞ്ഞു.
സുധീരന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജു പറഞ്ഞു. സര്‍ക്കാറിലും ബാറുടമകളായ മന്ത്രിമാരുണ്ടല്ലോയെന്നും ആന്റണി രാജു പറഞ്ഞു. അതേസമയം സുധീരന്റെ അഭിപ്രായം നല്ലതാണെന്നും പാര്‍ട്ടി ചര്‍ച്ച ചെയ്ത് നിലപാട് വ്യക്തമാക്കമെന്നും കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ് പറഞ്ഞു. സുധീരന്റെ നിലപാട് പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ടി എന്‍ പ്രതാപനും ജോസഫ് വാഴയ്ക്കനും വ്യക്തമാക്കി.