ജബല്‍ ഹഫീത്തിലേക്ക് ഓട്ടം; മലയാളി ബാലികക്ക് കിരീടം

Posted on: November 21, 2014 10:41 pm | Last updated: November 21, 2014 at 10:41 pm

അല്‍ ഐന്‍: 43-ാമത് യു എ ഇ ദേശീയദിനത്തോടനുബന്ധിച്ച് യു എ ഇ യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച ജബല്‍ ഹഫീത്ത് മൂന്ന് കി മി മാരത്തണില്‍ മലയാളിയായ ടി കെ ശിവാനി ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. 4,000 ദിര്‍ഹം സമ്മാനത്തുകയും സ്വര്‍പ്പതക്കവും യു എ ഇ യൂനിവേഴ്‌സിറ്റി അധികാരികളില്‍ നിന്ന് ഏറ്റുവാങ്ങി.
അല്‍ ഐന്‍ ജൂനിയേഴ്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ശിവാനിക്ക് വിവിധ മാരത്തണ്‍ മത്സരങ്ങളില്‍ പങ്കെടുത്ത് പരിചയമുണ്ട്. അബുദാബി ഐ എസ് സി നടത്തിയ കായിക മത്സരത്തിലും, ബ്ലൂസ്റ്റാര്‍ കായിക മത്സരത്തിലും വ്യക്തിഗത ചാമ്പ്യനായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അല്‍ ഐന്‍ അത്‌ലറ്റിക് അക്കാദമി കായികാധ്യാപകന്‍ മുഹമ്മദ് ഹുസൈന്റെ പ്രത്യേക ശിക്ഷണത്തില്‍ പരിശീലനം നേടിവരുന്നു. യു എ ഇയിലെ സാംസ്‌കാരിക സംഘടനയായ ബ്ലൂ സ്റ്റാര്‍ പ്രവര്‍ത്തകനും പാസ്‌കോ ഐ ടി മാനേജറുമായ സദീപിന്റെയും ബിന്ദു സദീപിന്റെയും മകളാണ് ശിവാനി. ആയിരത്തില്‍ പരം യൂനിവേഴ്‌സിറ്റി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പിന്നിലാക്കിയാണ് ഈ സുവര്‍ണ നേട്ടം ശിവാനി കൈവരിച്ചത്.