Gulf
റിയല്‍റ്റി ഇന്ത്യയില്‍ നൂറിലധികം ബില്‍ഡര്‍മാര്‍

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള മികച്ച നൂറോളം ബില്‍ഡര്‍മാരെ അണിനിരത്തി മൈന്‍ഡ് സ്‌കേപ്പ് എക്‌സിബിഷന്‍ ഒരുക്കുന്ന പ്രോപ്പര്‍ട്ടി എക്‌സ്‌പോ 21, 22 തിയ്യതികളില്‍ ദുബൈ ദേരയിലെ ജെ. ഡബ്ല്യൂ മാരിയറ്റ് ഹോട്ടലില്‍ നടക്കുമെന്ന് എം ഡി. ഐ ഐ സേഠ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്രഡായ് കേരളയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നു ബില്‍ഡര്‍മാര്‍ എക്‌സ്‌പോയില്‍ അണിനിരക്കും. ഗള്‍ഫ് മലയാളികള്‍ക്ക് അവരുടെ സ്വപ്‌ന ഭവനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മികച്ച അവസരമാകും ഇന്ത്യാ റിയല്‍റ്റി എക്‌സ്‌പോ. പ്രത്യേക സ്‌കീമുകളും വീട് സ്വന്തമാക്കാനുള്ള വായ്പാ സൗകര്യങ്ങളും എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര ബില്‍ഡര്‍മാരെ അണിനിരത്തി ഗള്‍ഫിലെങ്ങും കഴിഞ്ഞ 20 വര്‍ഷമായി മൈന്‍സ് സ്‌കേപ്പ് എക്‌സിബിഷന്‍സ് ഇത്തരം മേളകള്‍ ഒരുക്കുന്നതായി സേഠ് പറഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍, നികുതി വിഷയങ്ങള്‍, നിയമവശങ്ങള്‍ എന്നിവയില്‍ സൗജന്യ മാര്‍ഗനിര്‍ദേശങ്ങളും എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കാനുദ്ദേശിക്കുന്ന വിദേശ നിക്ഷേപകര്‍ക്ക് 50,000 സ്‌ക്വയര്‍ഫീറ്റ് മീറ്റര്‍ ഭൂമി വേണമെന്ന നിയമം ഭേദഗതി ചെയ്ത് 20,000 ചതുരശ്ര ഫീറ്റ് മീറ്ററാക്കി മാറ്റിയ പുതിയ നിയമം നിക്ഷേപകര്‍ക്ക് വന്‍ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ, ആവശ്യമുള്ളതിന്റെ പകുതിയില്‍ താഴെ മുതല്‍മുടക്കില്‍ പുതിയ പദ്ധതികള്‍ക്ക് രൂപംനല്‍കാന്‍ ഇത് സഹായകമാവും. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി, വിദേശ നിക്ഷേപകരുടെ വലിയ കുതിപ്പ് ഇന്ത്യയിലേക്കുണ്ടാകും. ഇന്ത്യയിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനികളും ദേശസാല്‍കൃത ബാങ്കുകളും അവരുടെ വിവിധ സേവന നിരക്കുകളില്‍ പ്രഖ്യാപിച്ച ഇളവുകളും പുതിയ നിക്ഷേപകര്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസവും കാലത്ത് പത്തു മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് എക്‌സ്‌പോ. പ്രവേശനം സൗജന്യമാണ്. ഫ്രീ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക്: 050-1240 912, 050-9431523