ബാര്‍കോഴ: എല്‍ഡിഎഫ് കോടതിയിലേക്ക്

Posted on: November 17, 2014 1:51 pm | Last updated: November 18, 2014 at 12:19 am

ldfതിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. മാണിയുടെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനും തീരുമാനിച്ചു.
ഈ മാസം 25ന് മാണിയുടെ രാജിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. സെക്രട്ടേറിയറ്റ് കൂടാതെ കലക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. മാണിയുടെ രാജിയാവശ്യം ശക്തിപ്പെടുത്താനും തീരുമാനിച്ചു.
സിപിഎം-സിപിഐ തര്‍ക്കം പരിഹരിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റാകുന്നെന്ന സിപിഐയുടെ വിമര്‍ശം ശരിയായില്ലെന്ന് പിണറായി യോഗത്തില്‍ പറഞ്ഞു. പിണറായിയുടെ അഭിപ്രായത്തെ മറ്റു കക്ഷിനേതാക്കളും അനുകൂലിച്ചു. എന്നാല്‍ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വിശദീകരിച്ചു.