നിയമസഭാ സമ്മേളനം ഡിസംബര്‍ ഒന്ന് മുതല്‍

Posted on: November 16, 2014 5:13 am | Last updated: November 16, 2014 at 11:23 pm

niyamasabha_3_3തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഡിസംബര്‍ ഒന്നിന് ചേരാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിസംബര്‍ 18 വരെ നീളുന്ന സമ്മേളനം, പുര്‍ണമായും നിയമനിര്‍മാണത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. ആകെ പതിനാല് ദിവസമാണ് സഭ സമ്മേളിക്കുന്നത്. നികുതി വര്‍ധനവുമായി ബന്ധപ്പെട്ട് ഇറക്കിയ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമായി ധനകാര്യ ബില്‍ സഭയില്‍ കൊണ്ടുവരും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടി കവിഞ്ഞതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ചാല കമ്പോളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തത്തിനിടെ മരിച്ച ശാഹുല്‍ ഹമീദിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനിച്ചു.