ബെക്കാമിന്റെ മകന് പ്രതിദിന വരുമാനം 43 ലക്ഷം രൂപ

Posted on: November 11, 2014 7:15 pm | Last updated: November 11, 2014 at 7:15 pm

romeo beckam

ലണ്ടന്‍: പന്ത്രണ്ടാം വയസില്‍ തന്നെ പ്രതിദിന വരുമാനം 43 ലക്ഷം. ഡേവിഡ് ബെക്കാം-വിക്ടോറിയ ദമ്പതികളുടെ മകന്‍ റോമിയോയാണ് ഇത്രയും വലിയ തുക പ്രതിദിനം സമ്പാദിക്കുന്നത്. മോഡലിങ്ങില്‍ നിന്നാണ് റോമിയോ പണം വാരികൂട്ടുന്നത്. ദിവസവും എട്ട് മണിക്കൂര്‍ മോഡലിങ്ങിന് വേണ്ടി ചിലവഴിക്കുന്ന റോമിയോ മിനിറ്റില്‍ ഏതാണ്ട് 93.75 പൗണ്ട് സമ്പാദിക്കുന്നുവെന്ന് കോണ്‍ടാക്റ്റ് മ്യൂസിക് റിപ്പോര്‍ട്ട ചെയ്യുന്നു. ബെക്കാംവിക്ടോറിയ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് റോമിയോ. ലോകത്ത് ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന മോഡലുകളുടെ പട്ടികയിലും റോമിയോ ഇടംനേടിയിട്ടുണ്ട്.