ബൈക്കില്‍ ലോറിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Posted on: November 11, 2014 12:28 pm | Last updated: November 12, 2014 at 12:06 am

acciden

മഞ്ചേരി: വള്ളുവമ്പ്രത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പുല്ലാര പറയങ്ങാടന്‍ മുഹമ്മദിന്റെ മകന്‍ അജ്മല്‍ ബാസിത് (18), മേല്‍മുറി മാണക്കാടന്‍ അബ്ദുല്ലയുടെ മകന്‍ സഹദ് (15) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന പുല്ലാര പൂച്ചകുന്നത്ത് അജ്മലി(15)നെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പുല്ലാര ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.
ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു അപകടം. മരിച്ച സഹദിന്റെ വീട്ടിലെ പെയിന്റിംഗ് ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു.

ALSO READ  വാഹനാപകടത്തില്‍ യുവാവ് മരിച്ചു