നീറ്റാ ജലാറ്റിന്‍ ആക്രമണം: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

Posted on: November 11, 2014 11:08 am | Last updated: November 11, 2014 at 12:49 pm

nita jalatinകൊച്ചി: പനമ്പിള്ളി നഗറിലെ നീറ്റാ ജലാറ്റിന്‍ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. കണ്ടാലറിയാവുന്ന 9 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
രാവിലെ ഡ്യൂട്ടി മാറുന്ന സമയത്ത് നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം അക്രമത്തിന് പിന്നില്‍ മാവോയിസ്റ്റുകാളാണെന്ന് സ്ഥിരീകരികരിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.