ഓസ്‌ട്രോലിയക്കെതിരായ ടെസ്റ്റില്‍ കോഹ്‌ലി ക്യാപ്റ്റന്‍

Posted on: November 10, 2014 7:50 pm | Last updated: November 10, 2014 at 7:50 pm

virad kohliമുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ് ലിയായിരിക്കും ക്യാപ്റ്റന്‍. പരുക്കേറ്റ മഹേന്ദ്രസിംഗ് ധോണി ആദ്യ ടെസ്റ്റിന് ഉണ്ടാകില്ല. ശ്രീലങ്കക്കെതിരായ അവസാന രണ്ട് മത്സരങ്ങളിലും ധോണി ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. വലതുകൈക്ക് പരുക്കേറ്റ ധോണിക്ക് വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം സുരേഷ് റെയ്‌ന ടീമില്‍ ഇടംപിടിച്ചു.