അപകടം: ശൈഖ് സായിദ് റോഡില്‍ ഗതാഗതക്കുരുക്ക്

Posted on: November 7, 2014 6:00 pm | Last updated: November 7, 2014 at 6:46 pm

ദുബൈ: വാഹനാപകടത്തെ തുടര്‍ന്ന്് ശൈഖ് സായിദ് റോഡില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ രാവിലെയാണ് വിവിധ റോഡുകൡ സംഭവിച്ച അപകടങ്ങളെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ശൈഖ് സായിദ് റോഡില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ദിശയില്‍ ടൈംസ് സ്‌ക്വയറിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. ശൈഖ് സായിദ് റോഡില്‍ അല്‍ മനാറ റോഡ് ഇന്റര്‍സെക്ഷന്‍ ദിശയിലും ചെറിയ അപകടം സംഭവിച്ചു.
അവീര്‍ റോഡില്‍ ദുബൈ ദിശയില്‍ നാദ്് അല്‍ ഹമര്‍ റോഡ് ഇന്റര്‍സെക്ഷന് സമീപത്തും അപകടത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതേ റോഡില്‍ ദുബൈ മാളിന് സമീപത്തും അപകടമുണ്ടായി. ഇതുവഴി യാത്രചെയ്തവരാണ് അപകട വിവരം ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തത്.
ദുബൈ-അല്‍ ഐന്‍ റോഡില്‍ ദുബൈക്കുള്ള ദിശയിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. മങ്കൂള്‍ റോഡിലും ഗതാഗതക്കുരുക്ക് രാവിലെ രൂക്ഷമായിരുന്നു.