എ അയ്യപ്പന്‍ പുരസ്‌കാരം മദീനതുന്നൂര്‍ വിദ്യാര്‍ഥിക്ക്

Posted on: November 5, 2014 12:54 am | Last updated: November 5, 2014 at 12:54 am

garden photoതൃശൂര്‍: കവി എ അയ്യപ്പന്‍ കവിതാ പഠന കേന്ദ്രം ആന്‍ഡ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ എ അയ്യപ്പന്‍ പ്രബന്ധ രചനാ പുരസ്‌കാരം പൂനൂര്‍ മര്‍കസ് ഗാര്‍ഡനിലെ മദീനതുന്നൂര്‍ കോളജ് മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥി എന്‍ എസ് അബ്ദുല്‍ ഹമീദിന്. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശികളായ സുലൈമാന്‍ റംല ദമ്പതികളുടെ മകനാണ് ഹമീദ്. തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ വി എസ് സുനില്‍ കുമാര്‍ എം എല്‍ എ പുരസ്‌കാരം സമ്മാനിച്ചു. കഥാകാരി സാറാജോസഫ് ഉദ്ഘാടനം ചെയ്തു.
മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അധ്യക്ഷനായിരുന്നു. കവി ആലങ്കോട് ലീലാകൃഷ്ണന്‍, സെബാസ്റ്റ്യന്‍, താഹാ മടായി, ഡോ. വേണുഗോപാല്‍, യു ടി പ്രേംനാഥ് സംബന്ധിച്ചു. മര്‍കസ് ഗാര്‍ഡനില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി പുരസ്‌കാര ജേതാവിനെ അനുമോദിച്ചു. ചടങ്ങില്‍ അലി അഹ്‌സനി, മുഹ്‌യിദ്ധീന്‍ സഖാഫി, അബൂസ്വാലിഹ് സഖാഫി, മുഹമ്മദ് നൂറാനി സംബന്ധിച്ചു.