മാണി കോഴ വാങ്ങിയെന്നത് തെറ്റ്: കുഞ്ഞാലിക്കുട്ടി

Posted on: November 1, 2014 10:53 am | Last updated: November 2, 2014 at 10:59 am

Kunhalikuttyതൃശൂര്‍: ധനമന്ത്രി കെ എം മാണിക്കെതിരായ ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഓരോരുത്തരുടേയും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിന്നാല്‍ സര്‍ക്കാറിന് അതിനേ സമയം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
മാണിക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ വിശ്വസനീയമല്ലെന്ന് മന്ത്രി കെ ബാബു. ബാര്‍ വിഷയം തന്റെ അധികാര പരിധിയില്‍ വരുന്നതാണ്. മാണിക്കെിതരായ ആരോപണങ്ങള്‍ രാഷ്ട്രീയമായി നേരിടുമെന്നും ബാബു പറഞ്ഞു.