Connect with us

National

കല്‍ക്കരി കുംഭകോണം: ബിര്‍ളക്ക് എതിരായ കേസ് പിന്‍വലിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വ്യവസായികളിലൊരാളായ കുമാര്‍മംഗലം ബിര്‍ള അടക്കമുള്ളവര്‍ പ്രതികളായുള്ള കല്‍ക്കരിപ്പാടം കുംഭകോണ കേസ് അവസാനിപ്പിക്കാന്‍ സി ബി ഐ പ്രത്യേക കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ബിര്‍ളയെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്നതാണ് ഈ നീക്കം.
കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ കോടതിയില്‍ ഫയല്‍ ചെയ്തതായി സി ബി ഐ പ്രത്യേക കോടതി ജഡ്ജിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്‌ളോഷര്‍ റിപ്പോര്‍ട്ടിന്റെ പരിഗണന പ്രത്യേക ജഡ്ജി ഭാരത് പരാഷാര്‍ സെപ്തംബര്‍ ഒന്നിലേക്ക് വെച്ചു. വ്യാഴാഴ്ചയാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.
ബിര്‍ളക്കും മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരേഖിനും എതിരായ പ്രഥമ വിവര റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് രജിസ്റ്റര്‍ ചെയ്തത്. ഹിന്റല്‍കൊക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത് നിരാകരിച്ചുകൊണ്ട് എടുത്ത തീരുമാനം “സാധുവായ കാരണങ്ങളോ, സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റമോ ഇല്ലാതെയും അര്‍ഹതയില്ലാത്ത പരിഗണനകള്‍ നല്‍കിയും” പരേഖ് പിന്‍വലിച്ചുവെന്നായിരുന്നു സി ബി ഐ ആരോപിച്ചിരുന്നത്. 2005ല്‍ തലാബീറ 11,111 കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട എഫ് ഐ ആറിലാണ് സി ബി ഐ ബിര്‍ളയേയും പരേഖിനേയും ഹിന്റല്‍കൊയിലെ മറ്റ്് ഉദ്യോഗസ്ഥരേയും ക്രിമിനല്‍ ഗൂഢാലോചന, പെരുമാറ്റ ദൂഷ്യം തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ സെക്ഷനുകള്‍ പ്രകാരം പ്രതി ചേര്‍ത്തത്.

Latest