Connect with us

Ongoing News

ഡെല്‍പിയറോ ഡല്‍ഹിയില്‍; ചെന്നൈയിലേക്ക് റൊണാള്‍ഡീഞ്ഞോ

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്ത് തട്ടാന്‍ ഇറ്റലിയുടെ മുന്‍ സൂപ്പര്‍ താരം ഡെല്‍ പിയറോ ഡല്‍ഹി ഡൈനാമോസുമായി കരാറൊപ്പുവെച്ചു. ഇന്ത്യന്‍ ഫുട്‌ബോളന്റെ ഭാഗമാവുകയെന്നത് തന്റെ കരിയറിലെ പുതിയൊരു യുഗത്തിന് തുടക്കമിടുമെന്ന് ഡെല്‍പിയറോ പറഞ്ഞു. അടുത്ത സൂപ്പര്‍ താരം ബ്രസീലിയന്‍ റൊണാള്‍ഡീഞ്ഞോയാണെന്നതാണ് കൗതുകം.
ഇപ്പോള്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ ഫലപ്രദമാവുകയാണെങ്കില്‍ റൊണാള്‍ഡീഞ്ഞോ ഐ എസ് എല്ലിന്റെ ഭാഗമാകും. ബോളിവുഡ്താരം അഭിഷേക് ബച്ചന്റെയും പ്രശാന്ത് അഗര്‍വാളിന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈ ടൈറ്റന്‍സാണ് ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയിട്ടുള്ള റൊണാള്‍ഡിഞ്ഞോയുമായി ചര്‍ച്ച നടത്തിവരുന്നത്.
റൊണാള്‍ഡിന്യോയുടെ ഏജന്റും സഹോദരനുമായ റോബര്‍ട്ടോ ഡി എസിസുമായാണ് ചെന്നൈ ടീം ചര്‍ച്ച നടത്തുന്നത്. രണ്ടു വര്‍ഷത്തെ കരാറാണ് 34 കാരനുമായി ടൈറ്റന്‍സ് ഒപ്പിടാന്‍ ശ്രമിക്കുന്നത്. അമേരിക്കയില്‍ എം എല്‍ എസ് കളിക്കാന്‍ അവസരം ലഭിച്ചാല്‍ ഐ എസ് എല്ലില്‍ കൂടി കളിക്കാന്‍ പാകത്തിനുള്ള കരാറാണ് ടൈറ്റന്‍സ് ഓഫര്‍ ചെയ്യുന്നത്. ജനുവരിയിലാണ് എം എല്‍ എസ് തുടങ്ങുക. ഐ എസ് എല്‍ ഡിസംബറില്‍ അവസാനക്കുകയും ചെയ്യും. ബാഴ്‌സ, എസി മിലാന്‍ ക്ലബ്ബുകളുടെ മുന്‍ താരത്തിന്റെ സാന്നിധ്യമുണ്ടാവുകയാണെങ്കില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ താരമൂല്യം ഇരട്ടിക്കുമെന്ന് ഉറപ്പ്. പ്രഥമ ലീഗ് തന്നെ രാജ്യാന്തര ശ്രദ്ധ നേടും.