എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ആലത്തൂര്‍ ഒരുങ്ങി

Posted on: August 27, 2014 12:15 pm | Last updated: August 27, 2014 at 12:15 pm

ssf flag...വടക്കഞ്ചേരി: എസ് എസ് എഫ് ജില്ലാസാഹിത്യോത്സവ് 30, 31 തീയതികളില്‍ ആലത്തൂര്‍ എ എസ് എം എം ഹയര്‍സെക്കണറി സ്‌കൂളില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
30ന് വൈകീട്ട് നാലിന് സ്വാഗതസംഘം ചെയര്‍മാന്‍ പി എം കെ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സാഹിത്യോത്സവിന് തുടക്കമാകും. ടൗണില്‍ നിന്ന് തുടങ്ങുന്ന സംസ്‌കാരിക ഘോഷയാത്രക്ക് ശേഷം വൈകീട്ട് അഞ്ചിന് പ്രധാന വേദിയില്‍ പി കെ ബിജു എം പി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ മുഖ്യാതിഥിയായിരിക്കും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പി സി അശറഫ് സഖാഫി അരിയൂര്‍ അധ്യക്ഷത വഹിക്കും.
മുന്‍മന്ത്രി വി സി കബീര്‍,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഹനീഫ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക് സഖാഫി, എസ് എം എ ജില്ലാ പ്രസിഡന്റ് കബീര്‍ വെണ്ണക്കര, സൈതലവി പൂതക്കാട്,. എം എ നാസര്‍, റഫീഖ് ചുണ്ടക്കാട്, ശിഹാബുദ്ദീന്‍ സഖാഫി പത്തനാപുരം, അബ്ദുള്‍ബാരി ആലത്തൂര്‍ പ്രസംഗിക്കും. ജില്ലയിലെ 7 ഡിവിഷനുകളില്‍ നിന്നായി ആയിരത്തോളം പ്രതി”കള്‍ 8 വേദികളിലായി മാറ്റുരക്കും. 31ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കെ അച്ചുതന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനദാനം എം ചന്ദ്രന്‍ എം എല്‍ എ നിര്‍വഹിക്കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി മുഖ്യാതിഥിയായിരിക്കും.
തൗഫീഖ് അല്‍ഹസനി അധ്യക്ഷത വഹിക്കും. ഉമര്‍മദനി വിളയൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍, എം വി സിദ്ദീഖ് സഖാഫി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, അശറഫ് മമ്പാട്, കെ എസ് തങ്ങള്‍ പഴമ്പാലക്കോട്, പി എം കെ തങ്ങള്‍, റശീദ് പുതുക്കോട് പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ ശിഹാബുദ്ദീന്‍ സഖാഫി,ട്രഷറര്‍ അശറഫ് മമ്പാട്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി എം കെ തങ്ങള്‍, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് അബ്ദുള്‍ ബാരി, മീഡിയ, നിയമം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ അബ്ദുള്‍ നാസര്‍, കണ്‍വീനര്‍ കെ അബ്ദുള്‍ ഷുക്കൂര്‍ പങ്കെടുത്തു.