80 ശതമാനം ചെലവില്‍ 100 ശതമാനം ഓണമാഘോഷിക്കാന്‍ സപ്ലൈകോ ഓണം പീപ്പിള്‍സ് ബസാര്‍

Posted on: August 23, 2014 9:10 am | Last updated: August 23, 2014 at 9:10 am

പാലക്കാട്: പൊതുവിപണിയില്‍ നിന്ന് വാങ്ങുന്നതിന്റെ 80 ശതമാനം മുതല്‍ മുടക്കില്‍ സപ്ലൈകോ പീപ്പിള്‍സ് ബസാറിലൂടെ ഓണമൊരുക്കാം.
ചെറുപയര്‍ തൊണ്ടോടുകൂടിയതും തൊണ്ടില്ലാതെയും പരിപ്പായും ഉപഭോക്താവിന്റെ ആവശ്യം നിറവേറ്റാന്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന വൈവിധ്യത്തോടെ, വിലക്കുറവിന്റെ സ്വീകാര്യതയോടെ സപ്ലൈകോ ഓണം ബസാറില്‍ വില്‍പ്പന മുന്നേറ്റം തുടരുന്നു. ഉത്പന്നം, പൊതുവിപണി വില, ഓണചന്ത വില എന്ന ക്രമത്തില്‍.
ചെറുപയര്‍ തൊണ്ടില്ലാതെ – 72 (42), ചെറുപയര്‍ പരിപ്പ് – 82 (70), തുവരപരിപ്പ് – 72 (45), വന്‍പയര്‍ – 48 (35), മല്ലി – 130 (60), ജീരകം – 160 (157), പഞ്ചസാര -32 (26), ജയ അരി – 33 (21), കുറുവ – 30 (21), മട്ട അരി സോര്‍ട്ടെക്‌സ് – 31 (21), ബോധന അരി – 29.50 (30), കടല – 65 (58),
പലവ്യഞ്ജനങ്ങള്‍, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ ഓണം ഒരുക്കാനുളള എല്ലാവിധ ഉത്പന്നങ്ങളോടെയാണ് സപ്ലൈകോ ചെറിയ കോട്ടമൈതാനിയിലെ ഓണം സ്റ്റാളിലൂടെ വിപണി കൈയ്യടക്കിയിട്ടുളളത്.