ഫെസ്റ്റിവല്‍ ഓഫ് 22′ ആഘോഷവുമായി സ്‌കൈ ജ്വല്ലറി

Posted on: August 21, 2014 9:00 pm | Last updated: August 21, 2014 at 9:07 pm

ദുബൈ: പ്രമുഖ സ്വര്‍ണ-വജ്രാഭരണ ശൃംഖലയായ സ്‌കൈ ജ്വല്ലറിയുടെ മാത്രം ആഘോഷമായ ഫെസ്റ്റിവല്‍ ഓഫ് 22 സ്‌കൈ ജ്വല്ലറി ഷോറൂമുകളില്‍ നടക്കും. സ്‌കൈ ജ്വല്ലറിയുടെ പ്രമോഷന്‍ പദ്ധതിയുടെ ഭാഗമായി ഒരു മിനി കൂപ്പര്‍ കാറും 10 തോലബാറും സമ്മാനമായി ലഭിക്കും. ഓരോ 500 ദിര്‍ഹമിന്റെ പര്‍ച്ചേസിലൂടെയും മിനി കൂപ്പര്‍ വിജയി ആകുവാന്‍ രണ്ട് അവസരങ്ങള്‍ ഉണ്ടെന്നതാണ് ഇത്തവണത്തെ സവിശേഷതയെന്നും സ്‌കൈ ജ്വല്ലറി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബാബു ജോണ്‍ അറിയിച്ചു.
കൂടാതെ ഓരോ ഗോള്‍ഡ് പര്‍ച്ചേസിനും ഒപ്പം ഒരു യാര്‍ഡ്‌ലി ഗിഫ്റ്റ് പായ്ക്കും സൗജന്യമായി ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വജ്രാഭരണങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടിനൊപ്പം സ്വര്‍ണ്ണ ലോക്കറ്റും സൗജന്യമായി ലഭിക്കുന്നു. ഓരോ ഷോറൂമിലെയും ആദ്യത്തെ 22 ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്വര്‍ണ്ണ നാണയങ്ങള്‍, ഏറ്റവും കുറഞ്ഞ പണിക്കൂലി, ഇന്‍സ്റ്റന്റ് ക്യാഷ് ബാക് തുടങ്ങിയ നിരവധി ഓഫറുകളും ഒരുക്കിയിരിക്കുന്നു. പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റിയെടുക്കുമ്പോള്‍ 100% മൂല്യത്തോടൊപ്പം പുതിയ ആഭരണങ്ങള്‍ മാറ്റിയെടുക്കുവാനും അവസരം ലഭിക്കുന്നു.
പ്രമുഖ ക്രെഡിറ്റ് കാര്‍ഡുകളുടെ പര്‍ച്ചേസുകള്‍ക്ക് പലിശ കൂടാതെ മൂന്ന് മുതല്‍ 12 മാസം വരെ കാലാവധി ലഭിക്കുന്ന ഈസി പെയ്മന്റ് പ്ലാനും എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. കൂടാതെ സ്‌കൈ ജ്വല്ലറിയുടെ എല്ലാ ഷോറൂമുകളും നാളെ രാവിലെ മുതല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.