മത്സ്യ ബന്ധന തുറമുഖങ്ങള്‍ നവീകരിക്കും

Posted on: August 20, 2014 9:40 pm | Last updated: August 20, 2014 at 9:40 pm

ദുബൈ: എമിറേറ്റിലെ പരമ്പരാഗത മത്സ്യബന്ധന തുറമുഖങ്ങള്‍ നവീകരിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു. രാഷ്ട്രത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ് ഇത്തരം തുറമുഖങ്ങളെന്നതിനാലാണ് അവ വികസിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ശൈഖ് മുഹമ്മദിന്റെ ഓഫീസ് ഡയറക്ടര്‍ ലഫ്. ജനറല്‍ റാശിദ് അല്‍ ഫത്താന്‍, ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമിസ് മത്തര്‍ അല്‍ മസീന, ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍, ദുബൈ നഗരസഭ പരിസ്ഥിതിപൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ സലാഹ് അല്‍ അമീരി പങ്കെടുത്തു.