ക്രമേണ മദ്യം നിരോധിക്കണമെന്ന് കെ എം മാണി

Posted on: August 20, 2014 4:41 pm | Last updated: August 21, 2014 at 12:20 am

maniന്യൂഡല്‍ഹി: മദ്യം വിപത്താണെന്നും ക്രമേണ മദ്യം നിരോധിക്കണമെന്നും ധനമന്ത്രി കെ എം മാണി. സമ്പൂര്‍ണ മദ്യ നിരോധനമാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് തന്നെയാണ് കെപിസിസി പ്രസിഡന്റിനെന്നും അദ്ദേഹം പറഞ്ഞു. നിലവാരമില്ലാത്തതിനാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധൃതി കാണിക്കേണ്ടതില്ല. ബാറുകള്‍ എത്ര അടഞ്ഞു കിടക്കുന്നോ അത്രയും നല്ലതാണ്. സര്‍ക്കാറിന് വരുമാന നഷ്ടമുണ്ടാകാം, എങ്കിലും സംസ്ഥാനത്തിന്റെ താല്‍പര്യമാണ്‌ പ്രധാനം. അതുകൊണ്ട് സമ്പൂര്‍ണ മദ്യ നിരോധനം ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു.