സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണം: മലക്കം മറിഞ്ഞ് എം എം ഹസന്‍

Posted on: August 20, 2014 9:54 am | Last updated: August 21, 2014 at 12:20 am

MM HASANതിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നിലപാട് മാറ്റി കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണമെന്നാണ് ഹസന്റെ പുതിയ നിലപാട്. നാളത്തെ യു ഡി എഫ് യോഗത്തില്‍ കോണ്‍ഗ്രസ് ഈ ആവശ്യമുന്നയിക്കണമെന്നും ഹസന്‍ പറഞ്ഞു. മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ ഘടക കക്ഷികളും മദ്യ നിരോധനത്തെ അനുകൂലിക്കുന്നതിനാല്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും ഹസന്‍ പറഞ്ഞു.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ പ്രായോഗിക നിലപാടാണ് വേണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ പ്രായോഗിക നിലപാടിന് സുധീരന്‍ പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും ഹസന്‍ പറഞ്ഞിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ അദ്ദേഹം തിരുത്തിയിരിക്കുന്നത്.