പൈലറ്റ് വിശ്രമിച്ചു: വിമാനം 5000 അടി താഴേക്ക് കുതിച്ചു

Posted on: August 14, 2014 11:16 am | Last updated: August 15, 2014 at 12:28 am

Jet Airwaysന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ബ്രസ്സല്‍സിലേക്കു പോവുകയായിരുന്ന ജെറ്റ് എയര്‍വേസ് വിമാനം മുന്നറിയിപ്പില്ലാതെ 5,000 അടി താഴേക്ക് കുതിച്ചു. തുര്‍ക്കിയുടെ അങ്കാറയിലെ വ്യോമമേഖലയില്‍ വെച്ചായിരുന്നു സംഭവം. ഈ സമയം വിമാനത്തിന്റെ കമാന്‍ഡര്‍ നിയന്ത്രിത വിശ്രമം എടുക്കുകയായിരുന്നു. സംഭവത്തില്‍ പൈലറ്റിനും കോ പൈലറ്റിനേയും സസ്‌പെന്റ് ചെയ്തു. ഇരുവര്‍ക്കും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സമന്‍സ് അയച്ചു. പൈലറ്റ് വിശ്രമിച്ചപ്പോള്‍ കോ പൈലറ്റ് ഉറങ്ങുകയായിരുന്നോ എന്നും ഏവിയേഷന്‍ മന്ത്രാലയം അന്വേഷിക്കുന്നുണ്ട്.

അതേസമയം, തന്റെ ടാബ്‌ലെറ്റില്‍ ശ്രദ്ധിക്കുകയായിരുന്നുവെന്നും വിമാനം താഴേക്കു കുതിച്ചത് അറിഞ്ഞില്ലെന്നും കോ പൈലറ്റ് വ്യക്തമാക്കി. അങ്കാറ വ്യോമനിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുപൈലറ്റുമാരും വിമാനം നിയന്ത്രണത്തിലാക്കിയത്. ജെറ്റ് എയര്‍വേസും പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.