മുബാറകിന്റെ കേസില്‍ വിധി അടുത്ത മാസം

Posted on: August 14, 2014 5:44 am | Last updated: August 15, 2014 at 12:28 am

husni mubarakകൈറോ: മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറകിനെതിരായ കൊലപാതക കേസില്‍ സെപ്തംബര്‍ 27ന് വിധി പറയുമെന്ന് ഈജിപ്ത് കോടതി. 2011 ല്‍ മുബാറക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താകാന്‍ കാരണമായ 18 ദിവസം നീണ്ടുനിന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനിടെ നൂറ് കണക്കിന് പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന കേസില്‍ മുബാറകും ഇദ്ദേഹത്തിന്റെ ഏഴ് സുരക്ഷാ സഹായികളും വിചാരണ നേരിടുകയാണ്.
കേസില്‍ മുബാറകിന് ലഭിച്ച ജീവപര്യന്തം തടവ് സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയിരുന്നു. 86കാരനായ മുബാറക് വീല്‍ചെയറിലാണ് കോടതി മുറിയിലെത്തിയത്.